ഒരു വില്‍പ്പന

കയ്യില്‍ കിട്ടിയ പുസ്തകളേന്തി അടുത്ത മുറിയിലേക്ക് പ്രവേശിക്കവെയാണ് ആ കൊച്ചു ബാഗ് നീരജയുടെ കാലില്‍ തട്ടിയത് .പെട്ടന്നുണ്ടായ ഞെട്ടലില്‍ നിന്ന്

വിമുക്തയായപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങള്‍ നിലം പതിച്ചതാണവള്‍ കണ്ടത്. മനസില്‍ ഇരമ്പിയെത്തിയ ദേഷ്യത്തോടെ ബാഗില്‍ ആഞ്ഞു

ചവിട്ടി. ബാഗ് തെന്നി തെറിച്ച് മുറ്റത്തേക്കു വീണു.

‘ എന്താ മമ്മീ എന്റെ ബാഗ് ചീത്തയാവില്ലെ?’‘

ഒരു ചോദ്യത്തിന്റെ അകമ്പടിയോടെ ഒരു കൊച്ചു കുട്ടി അവിടെക്കു വന്നു നീരജയുടെ ഏകമകളായ നിലീന.

‘ നശിക്കട്ടെ നാശം’

പ്രാകിക്കൊണ്ട് നീരജ വീണ്ടും പുസ്തകങ്ങള്‍ അടുക്കി വയ്ക്കാന്‍ തുടങ്ങി. മൂന്നുമണിക്കൂറു നേരത്തെ പ്രയത്നം കൊണ്ടാണ് പാറ്റയും ചിതലും ഉറുമ്പുമെല്ലാം

അടങ്ങിയിരുന്ന ഒരു വന്‍ സന്നാഹത്തെ പുസ്തകങ്ങളില്‍ നിന്നും തുരത്താനായത്. വീണ്ടും ആ പുസ്തകങ്ങള്‍ അടുക്കി വയ്ക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ ക്ഷീണം

സൂര്യ കിരണമേറ്റ ജലം കണക്കെ ആവിയായി പോകുന്നതു പോലെ തോന്നി.

‘ ഛീ …മമ്മീടെ കയ്യിലൊരു പാറ്റ ‘ നിലീന കുസൃതിച്ചിരിയോടെ പറഞ്ഞു . പൊടുന്നനെ കൈ ശക്തിയായി കുടഞ്ഞ് അവള്‍ ചാടിയെണീറ്റു മരണ

വെപ്രാളത്തോടെ ചമ്മല്‍ മറച്ചു വെയ്ക്കാനായി അവള്‍ നിലീനയോടു പറഞ്ഞു.

‘ നിന്ന് ഇളിക്കാതെ പോയി പഠിക്ക് അസത്തെ’

മമ്മീ പാറ്റയെ കണ്ട് നടത്തിയ പരാക്രമങ്ങള്‍ മനസില്‍ ആലോചിച്ച് നിലീന പഠനമുറിയിലേക്കു നടന്നു. നീരജ വീണ്ടും പുസ്തകങ്ങള്‍ അടുക്കി വെയ്ക്കുന്നതില്‍

വ്യാപൃതയായി.

പെട്ടന്നാണ് ആ പുസ്തകം അവളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ആ പുസ്തകം കയ്യിലെടുത്തു അതിന്റെ പേജുകള്‍ ഓരോന്നായി മറിച്ചു. കഷി കലര്‍ന്ന് ആ താളുകളിലെ

അക്ഷരങ്ങളെ വികൃതമാക്കിയിരുന്നു.

പെട്ടന്ന് എന്തോ കിട്ടിയ മട്ടില്‍ തന്റെ മിഴികളെ ആകാശത്തേക്കു പായിച്ചു . അവളുടെ മനസ് ഓര്‍മ്മകളുടെ ലോകത്തേക്കു കുതിച്ചുയര്‍ന്നു. . വിടവാങ്ങുവാന്‍ തന്റെ കൂട്ടുകാരികളോടു യാത്ര ചൊല്ലുവാന്‍ വാക്കുകളില്ലാതെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു പഠിച്ചവര്‍ തങ്ങളുടെതായ ജീവിതത്തിലേക്കു നോക്കി

പകച്ചു നില്‍ക്കുന്ന നിമിഷം . പഠനമെല്ലാം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വേര്‍പിരിയുന്നു. മിക്കവരും കരച്ചില്‍ന്റെ വക്കിലാണ്. ദൂരെ ഒരിടത്ത് മാറിയിരുന്നു ഓര്‍മ്മകള്‍

അയവിറക്കുന്ന രണ്ടു സുഹൃത്തുക്കള്‍ നീലിമയും നീരജയും. അവര്‍ മൂകരായി ഇരിക്കുകയാണ്. ആ നിശബ്ദതയെ ഭഞ്ജിച്ച് നീരജ പൊട്ടിക്കരഞ്ഞു. അവളെ

ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ലാതെ നീലിമ വിഷമിച്ചു. ഒടുവില്‍ രണ്ടു മൂന്ന് വാക്കുകള്‍ അവളില്‍ നിന്നും ഉതിര്‍ന്നു.

‘ നാം ഒരിക്കലും പിരിയുകയില്ല നീരജ’

പരസ്പരം വാരിപ്പുണര്‍ന്ന് അവര്‍ പൊട്ടിക്കരഞ്ഞു.

കരച്ചില്‍ ഒരു വിധം ശമിച്ചപ്പോള്‍ നീലിമ ഒരു ഡയറി തന്റെ ബാഗില്‍ നിന്നും എടുത്തു നീരജ യുടെ കയ്യില്‍ നല്‍കി. നീരജ ഒരു വിതുമ്പലോടെ അതു തുറന്നു ആദ്യ

പേജില്‍ നീരജക്കായി ആശംസാ വാചകങ്ങള്‍ എഴുതിയിരിക്കുന്നു.

‘ ഈ ഡയറി എന്റെ ഓര്‍മ്മക്കായിട്ട് നീ സൂക്ഷിക്കണം ‘ നീലിമ പറഞ്ഞു. ‘ ഇനി എല്ലാവര്‍ക്കും വീടുകളിലേക്ക് മടങ്ങാം’ എല്ലാവരും പിരിഞ്ഞു പോയി. വീട്ടിലെത്തിയിട്ടും നീരജയുടെ മനസില്‍ ഒരു ആധി. അവള്‍ വെറുതെ കട്ടിലില്‍

കയറിക്കിടന്നു. പെട്ടന്നൊരു ഫോണ്‍ ബെല്‍. നീരജ ഫോണെടുത്തു.

മറുതലയ്കല്‍ ഒരു പുരുഷ ശബ്ദം.

‘ ഹലോ നീരജയല്ലേ?’ ‘ അതെ’ ‘ കുട്ടിയുടെ സ്ക്കൂളില്‍ നീലിമ എന്ന കുട്ടിയില്ലേ?’ ‘ ഉണ്ട്’ ‘ കുട്ടി ബഹളം വെയ്ക്കരുത് ആ കുട്ടിയുടെ ബാഗില്‍ നിന്നുമാണ് മോളൂടെ നമ്പര്‍ കിട്ടിയത്. നീലിമയ്ക്ക് ഒരു ആക്സിഡന്റ് പറ്റി ഒന്നും ചെയ്യാന്‍ സാധിച്ചില്ല

അതിനുമുമ്പേ…. മരണം…’ അയാള്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ റിസീവര്‍ താഴേക്കൂര്‍ന്നു വീണു. അതില്‍ നിന്നും ‘ ഹലോ…ഹലോ’ വിളികള്‍ വീണ്ടും വീണ്ടും കേട്ടു . നീരജ ഒരു നിമിഷം

നിശ്ചലയായി വീണു പോയി. ‘ മമ്മീ…’ നിലീനയുടെ വിളികേട്ട് നീരജ ചിന്തയില്‍ നിന്നുണര്‍ന്നു.

‘ ഒരു അങ്കിള്‍ വന്നിരിക്കുന്നു’

‘ ഓ പഴയ പേപ്പറുകള്‍ കൊണ്ടു പോകാന്‍ വന്നയാളാ ഈ പഴയ പുസ്തകങ്ങളൊക്കെ വില്‍ക്കണമെന്ന് കുറെ നാളായി കരുതുന്നു’ നീരജ പഴയ പുസ്തകങ്ങളും

പേപ്പറുകളും ആയി ഉമ്മറത്തേക്കു നടന്നു. തൂക്കം നോക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു .

‘ ചേച്ചീ തൂക്കം ശരിയാകാന്‍ ഇനിയും ഒരു പുസ്തകമോ പേപ്പറുകളൊ വേണം’

പൊടുന്നനെ നീരജ കയ്യിലിരുന്ന ഡയറി ത്രാസിലേക്ക് എറിഞ്ഞു.

‘ആ ഇപ്പോള്‍ തൂക്കം ശരിയായി.

അയാള്‍ തുകയെണ്ണിക്കൊടുത്തു ഒരു സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ വിറ്റു ലഭിച്ച് പണം നെഞ്ചോടടുക്കിപ്പിടിച്ച് നീരജ പൊട്ടിച്ചിരിക്കുമ്പോള്‍ ആ ആക്രി

കച്ചവടക്കാരന്റെ ഭാണ്ഡത്തിലിരിക്കുന്ന ഡയറിയിലെ അക്ഷരങ്ങള്‍ ഒന്ന് തേങ്ങിയിരിക്കും.

Generated from archived content: story1_june4_13.html Author: sneha_maria

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English