എന്റെ കണ്ണുതുറന്നു ഞാൻ കണ്ടതെല്ലാം സത്യം
എന്റെ സത്യങ്ങൾ ഞാൻ ചൊല്ലിയപ്പോളതു മിഥ്യ.
എന്റെ കണ്ണുകൾ ദീനം വിലപിക്കയാണിന്നും
എന്റെ സത്യങ്ങൾ ഞാൻ ആരോടു ചൊല്ലുവാൻ
ഏറെ വൈകിയാണെങ്കിലും സത്യം ഞാൻ കണ്ടെത്തി-
എന്റെയടങ്ങാത്ത രോഷമുണരുന്നു അനുദിനം
എന്റെ മനസ്‌സിന്റെ രോദനം കേൾക്കുവാൻ
എന്റെ സത്യം കാണാൻ ഞാനുമെൻ നിഴലും മാത്രം
എന്റെ സത്യം തെളിയിക്കാൻ ന്യായക്കോടതിയില്ല, സാക്ഷിയില്ല
എന്റെ സത്യം കുരിശിൽ കിടക്കട്ടെ! കുഴിച്ചുമൂടട്ടെ മാന്യർ!
എന്റെ കണ്ണുകൾ പൂട്ടിച്ചെവികളടച്ചു വാമൂടി
എത്രനാൾ സത്യം മറയ്‌ക്കാം മനസ്സ പറയൂ ഞാനിനിയും.
Generated from archived content: poem4_nov3_06.html Author: sn_puram_vamadevan