‘എന്താ മിണ്ടാത്തെ’
‘എന്തു മിണ്ടാന’
‘എന്തെങ്കിലും പറയ്, എത്രനേരമാ മിണ്ടാതെ നിൽക്കുന്നത്’!
‘വേണ്ട, മിണ്ടിയാൽ നീ പിണങ്ങില്ലേ’?
‘പിണങ്ങേണ്ടതാണെങ്കിൽ പിണങ്ങും’
‘ശരി മിണ്ടിയേക്കാം, നമ്മള് എന്തിനാ കണ്ടുമുട്ടിയത്. സൗമ്യേ?’
സാറ് മനസ്സ് തുറന്നു.
‘ഞാൻ ആ കോളേജിൽ വരാതിരുന്നെങ്കിൽ നിന്നെ കാണില്ലായിരുന്നു. എല്ലാം എന്റെ ഗ്രഹപ്പിഴ’ സാറ് സ്വയം ശപിച്ചു.
സൗമ്യ ചിരിക്കുക മാത്രം ചെയ്‌തു.
‘ഇനി നീ മിണ്ടു, ഞാൻ കാര്യമായി മിണ്ടിയല്ലോ?’
‘സാറെ നമ്മള് ബസ്‌റ്റോപ്പിലാനിൽക്കുന്നത്, സാറത് മറക്കരുത്. ’എന്തെങ്കിലും വിളിച്ചു കൂവാൻ പറ്റില്ലയിവിടെ‘
’അല്ലെങ്കിൽ ഞാൻ കാര്യമായി മിണ്ടിയേനേ!‘ സൗമ്യ പറഞ്ഞു.
’പ്രണയം പൂക്കുന്നതിനാൽ എനിക്കു മുന്നിൽ ആളുകളില്ല, ഞാനും നീയും മാത്രം! സാർ ആത്മഗതമായി ചോദിച്ചു.‘
’അല്ല, ഞാൻ ഈ കാലം തെറ്റി പൂത്തുനിൽക്കുന്ന കൊന്നയേക്കുറിച്ചോർത്തു പോയതാ, ഏപ്രിലിൽ അല്ലാതിതു പൂത്താൽ ആരിതിനെ വകവെയ്‌ക്കും.‘
സൗമ്യ സ്‌റ്റോപ്പിൽ നിൽക്കുന്ന കൊന്നയെ നോക്കിപ്പറഞ്ഞു.
’സാറിനു തെറ്റി കൊന്ന, പൂക്കുമ്പോൾ മാത്രം വിഷു വരുന്ന കാലം വരും. പിന്നെ ഒരു പ്രധാന കാര്യമുണ്ട്. ഞാൻ സാറിനെ എവിടെ കാണുമെന്നു കരുതിയിരിക്കുകയായിരുന്നു, ഇതാ നോക്ക്‘, സൗമ്യ കവർ നീട്ടി. സാർ കവറിനു പുറത്തെ ചുവന്ന ലിപികൾ വായിച്ചു. ഏപ്രിൽ 14, ഞായർ, വധുഃ സൗമ്യ, വരൻ….. കണ്ണുകളിൽ ഇരുട്ടു വ്യാപിക്കുന്നതായി സാറിനു തോന്നി. പെട്ടെന്ന് സ്‌റ്റോപ്പിൽ വന്നു നിന്ന വാവക്കാട് വണ്ടിയിൽ കയറി യാത്രപോലും പറയാതെ അവൾ പോയി. കയ്യിലിരുന്ന കത്ത് ബസ് ഉതിർത്ത കാറ്റിൽ താഴെ വീണ് പൊടിയിൽ അമർന്നു കിടന്നു.
Generated from archived content: story1_aug31_06.html Author: sithara