കോട്ടയ്‌ക്കലപ്പൻ

കൊട്ടാരക്കെട്ടും ചുമന്നുകൊണ്ടേ

കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ?

തത്തക്കം പിത്തക്കം കാലുവച്ച്‌

കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ?

താളത്തിലങ്ങനെ ചോടുവച്ച്‌

കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ?

പാമ്പിനെപ്പോലെ കഴുത്തു നീട്ടി

കോട്ടക്കലപ്പൻ വരുന്നകണ്ടോ

തൊട്ടടുത്തെങ്ങാനും ചെന്നുപോയാൽ

കോട്ടയ്‌ക്കലപ്പന്റെ മട്ടുമാറും

തലയില്ല; കൈയില്ല; കാലുമില്ല

അപ്പനൊരു വെറും ചെപ്പുപോലെ!

Generated from archived content: poem5_nov25_06.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English