കഥകഥനായരും
കസ്‌തൂരി നായരും
കഥകളി കാണുവാൻ പോയൊരിക്കൽ
കദളിപ്പഴക്കുല
സഞ്ചിയിലാക്കീട്ട്
കഥകഥനായര് മുന്നിൽ നിന്നു.
കസ്‌തൂരിമാമ്പഴം
കയ്യിലൊതുക്കീട്ട്
കസ്‌തൂരി നായര് പിന്നിൽ നിന്നു.
കഥകഥനായരും
കസ്‌തൂരി നായരും
കഥകളി കാണുവാൻ പോയൊരിക്കൽ
കഥകളി നേരത്ത്
കഥകഥനായര്
കദളിപ്പഴക്കുല കാലിയാക്കി.
അതുകണ്ട നമ്മുടെ
കസ്‌തൂരിനായര്
മാമ്പഴമൊക്കെയും വായിലാക്കി.
കഥകളി കണ്ടിട്ട്
കസ്‌തൂരി നായര്
കഥയറിയാതെ തിരിച്ചുപോന്നു.
കണ്ണനും കംസനും
ഗുസ്‌തി നടത്തവേ
Generated from archived content: poem5_may7.html Author: sippy_pallippuram