കാട്ടിലുമുണ്ടൊരു പളളിക്കൂടം
കേട്ടിട്ടില്ലേ കുട്ടികളേ?
മീശവിറപ്പിച്ചോടി നടക്കും
കേശവൻ കടുവാ ഹെഡ്‌മാസ്‌റ്റർ!
കായികവിദ്യ പഠിപ്പിക്കുന്നതു
കൊമ്പൻ വമ്പൻ മണികണ്‌ഠൻ
സംഗീതത്തിനു വന്നീടുമെന്നും
രാഗംപാടും കഴുതമ്മാൾ!
നൃത്തം നന്നായ് ശീലിപ്പിക്കാൻ
നിത്യവുമെത്തും പുലിയമ്മാൾ.
ഇംഗ്ലീഷ് ക്ലാസിനു വന്നെത്തീടും
ശുംഭൻ ചെമ്പൻ കരടിസ്സാർ!
കണക്കെടുക്കാൻ ബിരുദക്കാരൻ
കൊച്ചുകുരങ്ങൻ കെങ്കേമൻ
ശാസ്‌ത്രക്ലാസിനു പാത്തുപതുങ്ങി-
സൂത്രൻ കുറുനരി വന്നെത്തും!
കളവും വിളവും ‘പ്രാക്‌ടീസ്’ ചെയ്യാൻ
ചെന്നായ് മാസ്‌റ്റർ പാഞ്ഞെത്തും
കൃത്യം പത്തിനു ക്ലാസു തുടങ്ങും
‘ലേറ്റായ്’ വന്നാൽ കടികിട്ടും.
Generated from archived content: poem3_may17.html Author: sippy_pallippuram