പുട്ടും കടലേം കൂട്ടിത്തിന്നാൻ
കുട്ടനു പണ്ടേയിഷ്ടം
പുട്ടും പഴവും കുഴച്ചുതിന്നാൻ
കുട്ടനു നന്നേയിഷ്ടം
പുട്ടും മുട്ടക്കറിയും തിന്നാൻ
കുട്ടനു കൂടുതലിഷ്ടം!
പുട്ടും പപ്പടവടയും തിന്നാൻ
കുട്ടന്നൊത്തിരിയിഷ്ടം!
എങ്കിലുമയ്യോ! പണ്ടേയുണ്ടേ
കുട്ടനു ചെറിയ കുഴപ്പംഃ
പുസ്തകസഞ്ചി തുറക്കാൻ മാത്രം
ഇഷ്ടനൊരിഷ്ടവുമില്ലാ!
Generated from archived content: poem2_oct15_07.html Author: sippy_pallippuram