പുഴയമ്മാവന്റെ ഗസൽ

“പുഴയമ്മാവാ

പുഴയമ്മാവാ

എവിടെന്നോടി വരുന്നു നീ?”

“അങ്ങു കിഴക്കേ

മലയിൽ നിന്നും

ആടിപ്പാടി വരുന്നൂ ഞാൻ”

“പോരും വഴിയിൽ എന്തെന്തെല്ലാം

കാഴ്‌ചകൾ കണ്ടു രസിച്ചു നീ?”

“പുൽമേടുകളും

പൂഞ്ചോലകളും

പൂന്തോപ്പുകളും കണ്ടൂ ഞാൻ!”

“പഴയമ്മാവാ

നാട്ടാർക്കെല്ലാം

എന്തുപകാരം ചെയ്തൂ നീ?”

“എല്ലാവർക്കും

മതിവരുവോളം

ദാഹത്തെളിനീർ നൽകീ ഞാൻ!”

“നാടൻപാട്ടി-

ന്നീണവുമായി-

ട്ടെവിടേക്കോടിപ്പോണൂ നീ?”

“അറബിക്കടലിൻ

കൊട്ടാരത്തിൽ

‘ഗസലു’നടത്താൻ പോണൂ ഞാൻ!”

Generated from archived content: poem2_jun19_07.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here