നാവാടി

കടങ്കവിത

വലിയൊരു വായി-

ണ്ടതിലൊരു നാവു-

ണ്ടെന്നും ഞാനൊരു നാവാടി!

എന്നുടെ വായിലെ

നാവാടുമ്പോൾ

അയ്യോ! നാടുനടുങ്ങുന്നു.

എന്തൊരു രസമാ-

ണെന്റെ സ്വരത്തിനു

കേട്ടിട്ടില്ലേ ‘ണാം ണാം ണാം!…..

വലിയൊരു വായി-

ണ്ടതിലൊരു നാവു-

ണ്ടാരാണീ ഞാൻ ചൊല്ലാമോ?

Generated from archived content: poem2_jan9_07.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here