ഇന്നലെ രാവിൽ ശർക്കര ഭരണിയി-
ലിരച്ചുകേറീ പട്ടാളം.
അണിയണിയായിട്ടടിവച്ചങ്ങനെ
പിടിച്ചു കേറീ പട്ടാളം!
ശർക്കരയുണ്ടകൾ തകർത്തു നീങ്ങി
ശൂരന്മാരുടെ പട്ടാളം.
എതിരാളികളെ കടിച്ചുകീറി-
ക്കുതിച്ചു നീങ്ങി പട്ടാളം!
വിജയപതാക പറപ്പിച്ചല്ലോ
ശർക്കരതീനിപ്പട്ടാളം.
ഏഴുവെളിപ്പിനു യുദ്ധം തീർന്നു;
നാവുനുണഞ്ഞൂ പട്ടാളം!
Generated from archived content: poem1_oct29_05.html Author: sippy_pallippuram
Click this button or press Ctrl+G to toggle between Malayalam and English