അമ്പട കണ്ടോ! മാനത്തെത്തീ
അമ്പിളിമുത്തശ്ശി.
കിണ്ണം നിറയെ പാൽക്കഞ്ഞിയുമായ്
അമ്പിളിമുത്തശ്ശി.
ചുറ്റിലുമുണ്ടേ നൂറുകണക്കിനു
കുഞ്ഞിക്കൊതിയന്മാർ
കഞ്ഞികുടിക്കാൻ വെമ്പലു കൂട്ടും
താരക്കൊതിയന്മാർ!
അന്തിമയങ്ങിയ നേരത്തെത്തീ
അമ്പിളിമുത്തശ്ശി.
പൈമ്പാൽക്കഞ്ഞി വിളമ്പാനെത്തീ
അമ്പിളിമുത്തശ്ശി.
Generated from archived content: poem1_nov20_07.html Author: sippy_pallippuram