കുട്ടന്നൂരെ കാട്ടുകുറുക്കന്
നിത്യം പൂജകൾ മൂന്നുണ്ട്
പൂജയ്‌ക്കെന്നും നേദ്യം വയ്‌ക്കാൻ
വേണമൊരമ്പതു കോഴികളെ!
കാലത്തുളെളാരു പൂജകഴിക്കാൻ
മൂന്നേ മൂന്നു പിടക്കോഴി.
ഉച്ചപ്പൂജയ്‌ക്കെന്നും വേണം
വമ്പൻ മൂന്നു കുളക്കോഴി!
അന്തിപ്പൂജ നടത്തണമെങ്കിൽ
അമ്പട! മൂന്നേ പൂങ്കോഴി!
കുട്ടന്നൂരെ കാട്ടുകുറുക്കന്
നിത്യം പൂജകൾ മൂന്നുണ്ട്.
പൂജയ്‌ക്കെന്നും നേദ്യം വയ്‌ക്കാൻ
വേണമൊരമ്പതു കോഴികളെ!
പൂജകഴിഞ്ഞാൽ നാവും നക്കി
യുറങ്ങിക്കൊള്ളും പൂജാരി!
Generated from archived content: poem1_jun13_07.html Author: sippy_pallippuram