പൂരം പൂരം
പുത്തൻകാവിൽ
പൂരം കാണാൻ പോരുന്നോ?
‘തരികിടി തരികിട’
തപ്പും തകിലും
തായമ്പകയും കേട്ടീടാം!
നാദസ്വരവും
മേളപ്പദവും
കൂത്തും പാട്ടും കേട്ടീടാം
നെറ്റിപ്പട്ടം
ചേലിൽക്കെട്ടിയ
കൊമ്പന്മാരെ കണ്ടീടാം!
പീലിക്കാവടി-
യാട്ടം കാണാം
കണ്ടു രസിക്കാം തിറയാട്ടം!
പൂരം പൂരം
പുത്തൻകാവിൽ
പൂരം കാണാൻ പോരുന്നോ?
കമ്പക്കെട്ടും
കതിനാവെടിയും
കാണാമല്ലോ കൺനിറയെ
തളയും വളയും
മിഠായികളും
വാങ്ങാമല്ലോ കൈനിറയെ!
Generated from archived content: poem1_july7_07.html Author: sippy_pallippuram