നീയാണെന്നുടെ മുത്ത്‌

തത്തി തത്തി നടക്കും തത്തേ

നീയാണെന്നുടെ മുത്ത്‌

മുത്തേ നിന്നുടെ ചുണ്ടിലിരിപ്പൂ

പുത്തൻ നെൻമണി വിത്ത്‌

വിത്തും കൊത്തി തത്തിനടപ്പതു

കാണാൻ നല്ലൊരു കൂത്ത്‌

കൂത്തും പാട്ടും കേട്ടിട്ടെത്തീ

പൊത്തിലെ നത്തുകൾ പത്ത്‌!

പത്തുംകൂടി കലപില കൂടി-

ത്തമ്മിൽ തമ്മിൽ കൊത്ത്‌!

Generated from archived content: poem1_jan24_07.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English