എന്തൊരു ചന്തം! കണ്ണാ നിന്നുടെ
നെറുകയിലുലയും പൂംപീലി
എന്തൊരു മധുരം! കണ്ണാ നിന്നുടെ
കനകക്കിങ്ങിണി മണിനാദം!
എത്ര മനോജ്ഞം! കണ്ണാ നിന്നുടെ
മുരളിയിലുണരും കുളിർനാദം
എന്തൊരു ഹൃദ്യം! കണ്ണാ നിന്നുടെ
ചുണ്ടിൽവിരിയും മൃദുഹാസം!
എന്തു തിളക്കം! കണ്ണാ നിന്നുടെ
മഞ്ഞപ്പട്ടിന്നുടയാട
എത്രവിശേഷം; കണ്ണാ നിന്നുടെ
കാറൊളിചിതറും പൂമേനി!
എത്ര വിശാലം! കണ്ണാ നിന്നുടെ
മഹിമകൾ നിറയും തിരുവുള്ളം
എന്തൊരപാരം! കണ്ണാ നിന്നുടെ
Generated from archived content: poem1_dec27_07.html Author: sippy_pallippuram