ങ്യാവൂ പോലീസ്

ലാത്തിയുമായി വരുന്നുണ്ടല്ലോ
പൂച്ചപ്പോലീസമ്മാവന്‍
ഗമയോടങ്ങനെ യൂണീഫോമില്‍
പൂച്ചപ്പോലീസമ്മാവന്‍
കാട്ടുകിഴങ്ങുകള്‍ കട്ടുമുടിക്കും
ചുണ്ടെലിയെപ്പിടികൂടാനായ്
വാശിയിലോടി വരുന്നുണ്ടല്ലോ
പൂച്ചപ്പോലീസമ്മാവന്‍
കുട്ടിയുടുപ്പുകള്‍ വെട്ടിമുടിക്കും
നച്ചെലിയെ പിടി കൂടാനായ്
മീശപിരിച്ചു നടപ്പുണ്ടല്ലോ
പൂച്ചപ്പോലീസമ്മാവന്‍!

Generated from archived content: poem1_apr18_13.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here