സൗഹൃദം

സൗഹൃദമേ നീ ഇനിയുമെന്തിനെൻ-

ഏകമാം മനസ്സിലെ മോഹങ്ങൾ തേടുന്നു.

പൊഴിഞ്ഞു വീഴുമെൻ ഓർമ്മ തൻ തൂവലാൽ-

കൂടുകൾ കൂട്ടാൻ നീ ഇനിയും കൊതിച്ചുവോ

അടർന്നു വീഴുമെൻ മോഹമീയിതളുകൾ-

നിൻ സ്വന്തമാക്കാൻ നീ എന്നും കൊതിച്ചുവോ-

നിറങ്ങൾ മാഞ്ഞൊരെൻ മയിൽപ്പീലിയിന്നു നീ-

നിറങ്ങളാൽ കോർക്കുവാൻ വീണ്ടും കൊതിച്ചുവോ,

നനവു പടരുന്നെൻ മിഴിനീർക്കണങ്ങളാൽ

അടർന്നുവീഴുമെൻ മോഹമീയിതളുകൾ-

വാടിക്കരിയുന്നെൻ നൊമ്പരച്ചൂടിനാൽ.

നിറങ്ങൾ മാഞ്ഞൊരെൻ മയിൽപ്പീലിത്തുണ്ടിലോ-

തേങ്ങിക്കരയുന്നതെൻ സ്വപ്‌നവർണങ്ങൾ.

വിടപറയുന്നു ഞാൻ ഈ കൊച്ചു സൗഹൃദം

നിനക്കായി നൽകി ഞാൻ വിട പറയുന്നു.

മാഞ്ഞുപോം ഞാനുമെന്നോർമ്മകളും

മറവിയാം കാർമേഘക്കെട്ടിനുളളിൽ

പിന്നെയുമെവിടെയോ അലയടിപ്പൂ.

വിങ്ങുമെൻ ഹൃത്തട നെടുവീർപ്പുകൾ

സൗഹൃദമേ നിൻ സ്‌നേഹശോഭയിൽ

ചാർത്തുന്നു ഞാനെൻ മിഴിനീർപുഷ്‌പങ്ങൾ…

Generated from archived content: poem5_feb25_06.html Author: sindhu_va

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here