കുട്ടികളൊപ്പം കുട്ടിക്കവിതകൾ
പാടിരസിക്കും സാറുണ്ട്
കവിതകളെഴുതാൻ കുറുക്കുവഴികൾ
ചൊല്ലിത്തരുമൊരു സാറുണ്ട്
പുഞ്ചിരിയെന്നും ചുണ്ടിൽ ചൂടും
സ്‌നേഹിതനായൊരു സാറുണ്ട്
മലയാളത്തിനു മധുരം കൂട്ടും
കവിതകളനവധി നമുക്കേകി
സമ്മാനങ്ങൾ ഒത്തിരിയൊത്തിരി
നേടിയെടുത്തൊരു സാറാണ്
പള്ളിപ്പുറത്തിനു തിലകം ചാർത്തിയ
സിപ്പിയെന്നൊരു സാറാണ്
ആ മനോഹരചിപ്പിക്കുള്ളിലെ
മുത്തുകളെന്നും തിളങ്ങട്ടെ
ആ മഹാന്റെ കീർത്തികളെന്നും
ലോകത്താകെ പരക്കട്ടെ.
Generated from archived content: poem2_oct21_10.html Author: shereena_siddiq