മഴപെയ്ത് മണ്ണില്‍ തെളിയുന്ന പുല്‍ക്കൊടിക്ക്- ഇള
വെയില്‍ ഏകുന്ന സാന്ത്വനം പോലെ
അമ്മതന്‍ ഉമ്മയെന്നധരത്തില്‍
ചൊരിഞ്ഞീരേഴ് ലോകവും പുല്‍കുമാറായ്
പാറിപ്പറക്കുന്ന പൂത്തുമ്പിയെന്നെ
പിച്ചവെച്ചൊന്ന് മെല്ലെ നടത്തീടിനാന്‍
അമ്മതന്‍ കൈകളില്‍ കോര്‍ത്തങ്ങ് നിന്നു ഞാന്‍
ഓരോരോ കാതവും മുമ്പോട്ടാഞ്ഞു
അമ്മതന്‍ മാറില്‍ ചൂടേന്തി നിന്നു
ഇരവുകളോരോന്നും പകലുകളായ്
മാധുര്യമാര്‍ന്നൊരു മാതൃത്വമെന്നില്‍
പാല്‍മുത്ത് പോലെ പൊഴിച്ചങ്ങ് നിന്നു
ഉമ്മറപ്പടിയിലെ തുളസിക്ക് മുന്നിലായ്
വണ്ടുകള്‍ മൂളുന്ന പൂക്കള്‍ക്കും അരികിലായ്
അമ്മയും ഞാനും ചേര്‍ന്നങ്ങിരുന്നു
കാണാത്ത കാഴ്ചയും കേള്‍ക്കാത്ത കഥയുമയ്
പുതുമഴ തോര്‍ന്നങ്ങ് നില്‍ക്കുന്ന നേരം
എന്‍ കുഞ്ഞ് മനമൊന്ന് ചാഞ്ചാടി മെല്ലെ
തുരുതുരെ പുഞ്ചിരി പൂവിട്ട് കൊണ്ടോടി
പൊന്മണിമുത്തുകള്‍ കോരി എടുക്കുവാന്‍
ആരാരും കാണാതെ മുമ്പിലേക്കാഞ്ഞതും
അമ്മതന്‍ കൈകളാല്‍ വാരിപ്പുണരവേ
എന്‍ കുഞ്ഞ് വാശിയാല്‍ മെല്ലെ ഉണര്‍ന്നതും
തുരുതുരെ പുഞ്ചിരി പൂവിട്ട് കൊണ്ടോടി
പൊന്മണി മുത്തുകള്‍ കോരി എടുക്കുവാന്‍
ആരാരും കാണാതെ മുമ്പിലേക്കാഞ്ഞതും
അമ്മതന്‍ കൈകളാല്‍ വാരിപ്പുണരവേ
എന്‍ കുഞ്ഞ് വാശിയാല്‍ മെല്ലെ ഉണര്‍ന്നതും
അമ്മതന്‍ വിരലുകള്‍ എന്‍ ചിരിപ്പല്ലിലായ്
അമ്മതന്‍ കണ്ണുകള്‍ കലങ്ങി തുടങ്ങിതാ
ഒരു തുള്ളി കണ്ണുനീര്‍ എന്‍ ചുണ്ടിലാകവേ
എന്‍ കുഞ്ഞുമനമൊന്ന് തേങ്ങി പിടഞ്ഞതും
ഉലകത്തിലൊന്നുമേ വിലയുള്ളതല്ല
അമ്മതന്‍ കണ്ണിനീരല്ലാതെ ഒന്നുമേ.
Generated from archived content: poem1_dec14_12.html Author: shaijith_vs