അർച്ചനയുടെ പൂച്ച

അർച്ചനക്ക്‌ ഒരു പൂച്ചയുണ്ട്‌. അവൾ പൂച്ചയെ ഓമനിച്ചു വളർത്തി. അവൾ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം പൂച്ചയ്‌ക്കും കൊടുക്കും. അർച്ചനയും പൂച്ചയും ഉറ്റച്ചങ്ങാതികളായി. പൂച്ചയ്‌ക്ക്‌ അമ്മിണി എന്നു പേരിട്ടു. അമ്മിണി എന്നു വിളിച്ചാൽ പൂച്ച എവിടെയാണെങ്കിലും ഓടി അർച്ചനയുടെ അടുത്തുവരും. പിന്നെ രണ്ടുപേരും കൂടി ഓടിച്ചാടി കളിക്കും. അർച്ചന പൂച്ചയെ പല സർക്കസ്‌ വേലകളും പഠിപ്പിച്ചു. വളയത്തിൽ കൂടി ചാടാനും തലകുത്തിമറിയാനും പന്തുതട്ടി കളിക്കാനുമെല്ലാം പൂച്ചക്കറിയാം. അർച്ചന ഒഴിവുസമയത്ത്‌ പൂച്ചയുമൊരുമിച്ച്‌ പന്ത്‌ തട്ടിക്കളിക്കും. അർച്ചന പറയുന്നതെന്തും പൂച്ച അനുസരിക്കും. രാവിലെ പത്രക്കാരൻ പത്രം കൊണ്ടുവന്ന്‌ ഗേറ്റിലിടും. പത്രക്കാരന്റെ സൈക്കിൾ ബെല്ലു കേൾക്കുമ്പോൾ പൂച്ച ഓടിചെന്ന്‌ പത്രം എടുത്തു കൊണ്ടുവരും.

ഇതെല്ലാം അർച്ചന പഠിപ്പിച്ചതാണ്‌. പഠിപ്പിച്ചാൽ പഠിക്കാനുള്ള കഴിവ്‌ ആ പൂച്ചയ്‌ക്കുണ്ട്‌. പൂച്ചയുടെ വേലത്തരങ്ങൾ അടുത്ത വീട്ടിലെ ദീപ കാണാറുണ്ട്‌. അർച്ചന ദീപയെ വിളിച്ചു പറഞ്ഞു.

“കണ്ടോ എന്റെ പൂച്ചയുടെ അഭ്യാസങ്ങൾ? എല്ലാം ഞാൻ പഠിപ്പിച്ചതാണ്‌. ഞാൻ പറയുന്നതെല്ലാം പൂച്ച അനുസരിക്കും.”

അതു വെറുതെ എന്തുമ അനുസരിക്കുകയില്ല. പൂച്ച ഏതായാലും മൃഗമല്ലേ? മൃഗത്തിന്റെ നൈസർഗിക വാസന കാണിക്കും. നീ എന്തെല്ലാം പറഞ്ഞാലും ഞാൻ വിശ്വസിക്കയില്ല.“ ദീപ പറഞ്ഞു.

”നീ വിശ്വസിക്കണ്ടാ. നാളെ രാവിലെ പത്രക്കാരന്റെ സൈക്കിൾ ബെല്ലടി കേൾക്കുമ്പോൾ പൂച പത്രം എടുത്തുകൊണ്ടുവരുന്നത്‌ ഞാൻ കാണിച്ചുതരാം“.

ദീപ സമ്മതിച്ചു. പിറ്റേദിവസം രാവിലെ പൂച്ച പത്രം എടുത്തുകൊണ്ടു വരുന്നത്‌ കാണാൻ ദീപ ചെന്നു. പത്രക്കാരൻ പത്രം കൊണ്ടുവന്ന്‌ ഗേറ്റിൽ ഇട്ടു. പൂച്ച പത്രം എടുക്കാൻ പോയി.

ദീപ സഞ്ചിയിൽ ഒളിപ്പിച്ചുവച്ചിരുന്ന എലിപ്പെട്ടി തുറന്ന്‌ പൂച്ചയുടെ മുമ്പിലേയ്‌ക്ക്‌ എലിയെ വിട്ടു. പൂച്ച എലിയുടെ പിന്നാലെ ഓടി. പത്രം എടുക്കാൻ പോയില്ല.

”അമ്മിണി പത്രം എടുത്തുകൊണ്ടുവാ“. അർച്ചന വിളിച്ചുപറഞ്ഞു. പൂച്ച തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. എലിയുടെ പിറകെ പോയി.

Generated from archived content: story2_dec27_07.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here