തിരകള്‍

ഇരുളില്‍
എനിക്കായ്
ഒരോര്‍മ പോലും
ബാക്കിവയ്ക്കാത്തപോലെ
നീ ഉറങ്ങാന്‍ പോയത്
എന്നെ പാടെ
മറന്നിട്ടായിരിക്കുമല്ലേ?
ആയിരിക്കണം
ഉറപ്പാക്കുന്നതിനു മുന്‍പ്
ഞാന്‍ കണ്ണടച്ചുപിടിച്ച്
ഒന്നു കൂടി തുഴഞ്ഞോട്ടേ..
തിരയും തീരവും
ഒരിക്കലെങ്കിലും
കണ്ടുമുട്ടാതിരിക്കില്ലല്ലോ?
പ്രണയം
പങ്കുവയ്ക്കാതിരിക്കില്ലല്ലോ?

Generated from archived content: poem1_july11_13.html Author: sathar_aadhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here