ഓർമ്മതൻ പുസ്‌തകത്താളിലൊളിപ്പിച്ച
പൊൻമയിൽ പീലിയാണെന്റെ ബാല്യം
ഒരു ചെറു കാറ്റിന്നിതെന്നെ തലോടുമ്പോൾ
ഓർത്തു പോകുന്നു ഞാൻ എന്റെ ബാല്യം.
ഒരു നാളിലച്ഛനു-മമ്മയ്‌ക്കു-
മോമനയായി വളർന്നുപോന്നു.
ഒത്തിരി കൂട്ടുകാരുണ്ടായെനിക്കെന്നും
പാട്ടുകൾ പാടിക്കളിച്ചീടുവാൻ
കൂട്ടുകാരൊത്തു കളിച്ചുരസിച്ചു ഞാൻ
തൊടിയിലൂടോടി മറഞ്ഞിടുമ്പോൾ
പൂവാലനണ്ണാറക്കണ്ണാ എനിക്കൊരു
ചക്കര മാമ്പഴം തരികില്ലേ നീ.
ഓരോ ദിനവും കൊഴിഞ്ഞുപോകുമ്പോഴും
വിസ്‌മരിച്ചീടുന്നു ഞാൻ എൻ ബാല്യവും.
പൂക്കളെ ഒത്തിരി സ്‌നേഹിച്ചിരുന്നു ഞാൻ
ഇന്നു പൂക്കളും പക്ഷിയുമെന്റെ തോഴർ.
എന്നിനി വീണ്ടും തിരികേവരും ബാല്യം
വീണ്ടും വരില്ലെന്നറിഞ്ഞീടുന്നു ഞാൻ.
Generated from archived content: poem2_june17_05.html Author: saritha_pm