നീലാകാശം

ആകാശനീലിമയാർന്നൊരാ മുറ്റത്ത്‌

പൂക്കളം തീർക്കുന്നു താരകങ്ങൾ

ഓരോ സമയവും ഓരോരോഭാവങ്ങൾ-

ആടിത്തിമിർത്തിടും കോമരംപോൽ

മനസ്സിൽ വിഷാദങ്ങളേറുന്ന നേരത്ത്‌

മഴയാലേ കണ്ണുനീർ പൊഴിച്ചുവോ നീ

ഹൃത്തതിൽ സന്തോഷമേറുന്ന നേരത്ത്‌

പൊൻവെയിലാലേ പുഞ്ചിരി തൂകിയോ നീ

മിന്നലാൽ സംഹാരതാണ്ഡവമാടുമ്പൊഴും

ഏറെ ഭയന്നിതെന്റെ ചിത്തം

ആ താണ്ഡവമാണെനിക്കേറെ ഭയം

നിന്റെ നീലിമയാണെനിക്കേറെയിഷ്ടം.

Generated from archived content: poem10_may26_07.html Author: saritha_pm

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here