മർത്യജന്മം

ഹേ! മനുഷ്യായെന്തിനു തെറ്റുകൾ-

ചെയ്യുന്നു നീ, അറിയുന്നുവോ

പാപത്തിൻ വിലയെന്തെന്ന്‌

ക്ഷണികമല്ലൊന്നും, ഓർക്കുക

ഞാനും, നീയും ഭൂമിയിലെ-

വിരുന്നുകാരായ്‌ വന്നവർ

സ്വന്തമല്ലൊന്നും ആർക്കും-

എവിടെയും ജീവിക്കാൻ പ്രാപ്‌തരായവർ,

അവൻ, കല്‌പിക്കുമ്പോൾ ചെല്ലേണ്ടവർ,

നമ്മൾ ശുഭ്രവസ്‌ത്രം ധരിച്ചാ-

റടി മണ്ണിൽ ലയിക്കേണ്ടവർ,

മനസ്സിലാക്കൂ, നിന്റെ തെറ്റുകൾ

പശ്ചാത്തപിക്കൂ, അതുമാത്രമാണിന്നു,

ദൈവത്തിലേക്കുളളവാതിൽ, മുട്ടി-

വിളിക്കുച്ചത്തിലുച്ചത്തിൽ

Generated from archived content: poem7_apr11.html Author: santhwana_alappadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here