ഓടിക്കളിച്ചതും
വാതിലിൻ മറയിലായ്
ഒളിച്ചു നിന്നതും
ചാടിപ്പിടിച്ചതും
കുതറിയോടിത്തി
മിർത്തതും
മുട്ടോളമെത്തുന്ന
പാവാടയിട്ടന്ന്
അത്തിമരത്തിന്റെ
ചുവട്ടിൽ നീ വന്നതും
നിന്നെ കെട്ടിപ്പിടിച്ചതും
ചായവെളളത്തിൽ നീ
ഉപ്പിട്ടു തന്നതും
മുളകിന്റെ പൊടിയിട്ടു
ബീഡിതെറുത്തതും
ചീയക്കിഴങ്ങു ചുട്ടു
കരിയിച്ചു തന്നതും
ഓമനേ നിന്നെക്കുറിച്ചുളള
ഓർമ്മകളെല്ലാം ഞാൻ
ഓർത്തോർത്തു വിതുമ്പുന്നു
ഇന്നലെക്കഴിഞ്ഞ പോൽ
Generated from archived content: poem8_june9.html Author: santhosh_vavakkad