മണവാളൻ

മണവാട്ടി മണവാളനു വേണ്ടി ഒരുങ്ങിയിരുന്നു. ഉറങ്ങാതെ. വിളക്കുകൾ കത്തിച്ചുവെച്ച്‌.

അവൻ വന്നപ്പോൾ അവനെ അകത്തേക്കു കടത്താതിരിക്കാൻ ചെകുത്താന്മാർ പുറത്തു കാവൽ നിൽക്കുകയായിരുന്നു.

അവൻ കാറ്റുവരുത്തി വിളക്കണച്ചു. മഴ വരുത്തി. ചെകുത്താന്മാരെ ഓടിച്ചു.

അവന്റെ കാലൊച്ച കേട്ടു അവളിൽ ഒരു മൂളിപ്പാട്ടുണർന്നു. അവൾ വിളക്കു കൊളുത്താൻ ഭാവിച്ചപ്പോൾ അവൻ പറഞ്ഞു.

‘അരുത്‌ പുറത്തു തോരാതെ മഴപെയ്യുമ്പോൾ അകത്തു നമുക്കു മനസ്സിൽ വിളക്കു കൊളുത്താം.’

Generated from archived content: story1_oct1_07.html Author: rocky_paruthikkadan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here