അവിടെ അങ്ങനെ കിടക്കുമ്പോൾ ആ മണൽത്തരികൾ ഒരുകൂട്ടം മണൽത്തരികളെ നോക്കി ഇങ്ങനെ പറഞ്ഞുഃ
“ദുഷ്‌ടൻ! അവൻ എന്റെ നല്ല ജീവിതമാണ് തകർത്തത്. ഒരു സ്വർണ്ണമാല തട്ടിയെടുക്കാൻ വേണ്ടിയായിരുന്നില്ലേ എന്നെ കൊന്നത്. അതുമൂലം എന്റെ ഭാര്യയും മക്കളും എത്രമാത്രം ദുരിതമനുഭവിച്ചു. എനിക്കൊരു ജീവിതമല്ലേ ഉണ്ടായിരുന്നുളളൂ. അതാണ് അവൻ…‘
അതുകേട്ടു ആ ഒരുകൂട്ടം മണൽത്തരികൾ നീറി. അവയിൽ കണ്ണീരിന്റെ നനവ് പടർന്നു. അവ കൈകൾ കൂപ്പി ദൈവത്തോടു ഇങ്ങനെ പ്രാർത്ഥിച്ചു.
”ദൈവമെ, ഒരു പ്രാവശ്യവും കൂടി ഞങ്ങളെ ഒന്നു ജീവിപ്പിക്കണമേ. കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്‌ത തെറ്റിനു പ്രായശ്ചിത്തം ചെയ്യാനാ..’
എന്നാൽ കുഴിമാടങ്ങൾ കാണാൻ സെമിത്തേരിയിൽ വരുന്നവരുടെ ചെവികളിൽ ആ മൊഴികൾ ആഴ്‌ന്നിറങ്ങിയോ?
Generated from archived content: story1_mar25_06.html Author: rocky_paruthikkadan