വിശക്കുമ്പോൾ തൻ കുട്ടിക്കു
ഭക്ഷണം നൽകുന്നോൻ
നല്ലൊരച്ഛൻ
ഉടുക്കാൻ പുത്തനുടുപ്പു
വാങ്ങിക്കൊടുന്നോൻ
നല്ലൊരച്ഛൻ
പുസ്തകോം ഫീസും നൽകി
പഠിപ്പിക്കുന്നോൻ
നല്ലൊരച്ഛൻ
വേണ്ടതെല്ലാം കൊടുക്കുമ്പോൾ
നല്ലൊരച്ഛനാകുന്നതിലും
നല്ലച്ഛൻ കുട്ടിയെ മനസ്സിലാക്കുന്നോൻ!
Generated from archived content: poem7_apr27_07.html Author: rocky_paruthikkadan