ഞാൻ ലേഖനമെഴുതി
അതിന്റെ മുഖമുകുരത്തിൽ
എന്റെ ഹൃദയം കണ്ടു
എന്നാലും കവിത്വം പോരെന്നു തോന്നി.
ഞാൻ കഥയെഴുതി
അതിലെന്റെ ചേതനകണ്ടു
അതിലും കവിത്വം പോരെന്നു തോന്നി.
ഞാൻ നാടകമെഴുതി
അതിലൂടെന്റെ ദുഃഖങ്ങൾ
ആലേഖനം ചെയ്‌തു
എന്നിട്ടും കവിത്വം കണ്ടില്ല.
ഞാൻ കവിതയെഴുതി
അതിലെന്റെ ജീവിതം തുടികൊട്ടി
കവിത്വം പൂർണമായി.
ഞാൻ കവിയായി!
Generated from archived content: poem6_june9.html Author: rocky_paruthikkadan