പ്രതിമകൾ!

ചുറ്റിനും കൺമിഴിച്ചൊന്നു ഞാൻ നോക്കവേ

പറ്റി നിൽക്കുന്നോ കരിങ്കൽ പ്രതിമകൾ!

ദ്രൗപദി തൻ വസ്‌ത്രമുരിയുന്ന നേരത്തു

വായുസുതൻ വെറുമ നിഷ്‌ക്രിയനാകുന്നോ?

പാണ്‌ഡവർ കാട്ടിലലയുന്ന നേരത്തു

ധർമ്മയുദ്ധത്തിനാളുകളില്ലെന്നോ?

ദുര്യോധനൻ തൻ തുട തളളിത്തിമിർക്കുമ്പോൾ

വൃകോദരൻ തൻ ഗദ നിശ്ചലമാകുന്നോ?

എന്തേ മനസ്സിൻ കുരുക്ഷേത്രത്തിൽ നിന്നൊരു

പാഞ്ചജന്യം മുഴങ്ങിക്കേൾക്കാത്തത്‌?

എന്തേ മനസ്സിൻ വിഹായസ്സിൽ നിന്നൊരു

കൊത്തിപ്പറിക്കാൻ ഗരുഡൻ വരാത്തത്‌?

ഏതു ഗീതോപദേശമുണർത്തണം

ഏതു മുരളി തൻ ഗാനമുണർത്തണം

ഈ കൽപ്രതിമകളേയൊന്നുണർത്തുവാൻ

ഈ നിശ്ചലതയിൽ നിന്നൊന്നുണർത്തുവാൻ!

Generated from archived content: poem5_oct7_05.html Author: rocky_paruthikkadan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here