ദൈവം

ഒരുനാൾ ദൈവം

നാടുകാണാനിറങ്ങി.

അതുകണ്ട അസുരൻമാർ

ദൈവത്തോടു ചോദിച്ചു

‘നാടേത്‌?’

‘മതമേത്‌?’

മൗനിയായി നിന്ന ദൈവത്തെ

അവർ പരിഹസിച്ചു

എന്നിട്ടു അവരുടെ

ദേവാലയത്തിൽ കയറി

തങ്ങളുടെ ദൈവത്തെ

വണങ്ങാൻ ഉപദേശിച്ചു

അപ്പോൾ ദൈവം

അവരോടു ചോദിച്ചു.

‘നിങ്ങളുടെ ഹൃദയത്തിൽ

ദൈവത്തിനിരിക്കാൻ

ഇടമുണ്ടോ?“

അവർ ക്രുദ്ധരായി

ദൈവത്തെ ചീത്തവിളിച്ചു

തങ്ങളുടെ മതവികാരത്തെ

വ്രണപ്പെടുത്തിയെന്നു

രാജാവിനോടു പരാതി പറഞ്ഞു

രാജാവാകട്ടെ കിരീടമുറപ്പിക്കാൻ

ദൈവത്തെ തടവിലിടാനുള്ള

വഴിയാലോചിച്ചു!

Generated from archived content: poem1_mar30_07.html Author: rocky_paruthikkadan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here