പൊട്ടുന്ന രണ്ടു
ബോംബുകൾക്കിടയിൽ
കെടാത്തതിരിയുടെ
ശക്തി തിരിച്ചറിയുന്ന
ജനത്തിനേ രക്ഷപ്പെടാനാവൂ.
മാലാഖക്കുഞ്ഞുങ്ങളെ
ചെളിക്കുണ്ടിലേക്കു
വലിച്ചെറിയുന്ന
ചെകുത്താന്റെ കയ്യൂക്ക്
പ്രതിരോധിക്കുന്ന ജനത്തിനേ
രക്ഷപ്പെടാനാവൂ
ഒരായുധത്തിനും കയ്യൂക്കിനും
ദൈവത്തിന്റെ പ്രളയത്തെയും
പേമാരിയെയും
കൊടുങ്കാറ്റിനെയും
തീമഴയെയും
നേരിടാനാകില്ല
ദുര്യോധനൻ തുട തകർന്നുവീണത്
ഭീമന്റെ ഗദയുടെ ശക്തികൊണ്ടല്ല
കൗരവസഭയിൽ
അവഹേളിക്കപ്പെട്ട ദ്രൗപതിയുടെ മാനത്തിന്റെ
ശക്തികൊണ്ടാണ്
ലോകം കീഴടക്കിയ രാവണന്
കയ്യൂക്കുകൊണ്ട്
സീതയെ തൊടാൻ കഴിഞ്ഞില്ല.
അതുകൊണ്ട്
ജനമാണ് ഏറ്റവും വലിയ ആയുധം
ജനമാണ് ഏറ്റവും വലിയ ശക്തി
സ്വന്തം ശക്തി തിരിച്ചറിയുന്ന ജനം
സ്വർഗം കെട്ടിപ്പടുക്കുകയും
നരകം തകർക്കുകയും ചെയ്യും
തകർന്ന സാമ്രാജ്യങ്ങളുടെ
ചരിത്രം
ാതാണ്
നമ്മെ പഠിപ്പിക്കുന്നത്!
Generated from archived content: poem14_may26_07.html Author: rocky_paruthikkadan