പൊൻമുട്ട

അടയിരുന്നടയിരുന്ന്‌

ചൂടേകുമീ പൊൻമുട്ട

വിരിവതെപ്പോൾ?

പുറന്തോടുടച്ച്‌

പിടയ്‌ക്കുന്ന കുഞ്ഞ്‌

പിറക്കുമെപ്പോൾ?

അച്ഛനിച്ഛിച്ചയാ-

കൊച്ചു ലോകത്തിലെ

നല്ലനാളേകൾ

വിടരാത്തതെന്തേ?

മുത്തച്ഛനെപ്പോഴും

മനസ്സിൽ മെനഞ്ഞൊരാ-

യരുണ പ്രഭാതത്തെ

യാർ മറച്ചു?

കാകന്റെ കൊത്തിനാൽ

തകരുമെൻ പൊൻമുട്ട

ചീമുട്ടയാകുന്നുവല്ലോ

വിരിയാത്ത ചീമുട്ടയാകുന്നുവല്ലോ!

ചതിയുടെ ചാരത്തിൽ

നിന്നൊരു ഫീനിക്‌സായ്‌

പിറവിയെടുക്കേണമല്ലോ.

ചൂഷകപ്പരിഷയോ-

ടടരാടിയിട്ടൊരു, പുതു

പൊൻമുട്ട വിരിക്കേണമല്ലോ!

Generated from archived content: poem10_july20_05.html Author: rocky_paruthikkadan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English