ശംഖുമുഖത്തെ സുന്ദരി

ശംഖുമുഖം ബീച്ചിൽ

ആരേയും കൂസാതെ,

കിടപ്പുണ്ടൊരാള്‌

നഗ്നമേനികാട്ടി,

മദാലസയാകും

സൗന്ദര്യത്തിടമ്പ്‌;

കാണുംനേരമുള്ളിൽ

കാമന്റെ പൂവമ്പ്‌

അവളെ നോക്കുമ്പോൾ

അവൾക്കല്ലാ, ലജ്ജ;

നോക്കുവോർക്കാണല്ലോ

പൊരുളെന്താണാവോ?

ആരാധനയാണാ-

പ്പെണ്ണിനോടും പിന്നെ,

അവളുടെ താതൻ

കാനായിയോടുമേ.

(ശ്രീ. കാനായി കുഞ്ഞിരാമന്റെ മത്സ്യകന്യക പ്രതിമ)

Generated from archived content: poem5_jun13_07.html Author: ravindran_malayankavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English