ചരിത്രം രചിക്കുന്നവർ

അവൾ പറഞ്ഞു ഃ മുതലാളീ,

എനിക്കു വിശക്കുന്നു.

പിഞ്ചുമക്കളടങ്ങുന്ന

എന്റെ കുടുംബത്തെ

സഹായിക്കണം.

മുതലാളി പറഞ്ഞു ഃ ആദ്യം നീ

എന്റെ വിശപ്പാറ്റാൻ

സഹായിക്കുക

അവൾക്കു വേറെ നിവൃത്തിയില്ലായിരുന്നു

ഇപ്പോൾ

പുതിയ ഓപ്പൽ ആസ്ര്ട കാർ

ഓടിച്ചുപോയില്ലേ,

അത്‌ അവളായിരുന്നു!

ഭാഗ്യം വരുന്ന വഴികൾ പ്രവചിക്കാൻ

ആർക്കാണു കഴിയുക.

(അസൂയക്കാരേ,

നിങ്ങളുടെ പരദൂഷണം

ആർക്കു കേൾക്കണം?)

Generated from archived content: poem12_apr28_07.html Author: ravindran_malayankavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here