ആത്മാവിന്റെ രാഗം

ആശകൾ പൂകുമെൻ അനുരാഗമാണെൻ ജീവിതം

അലതല്ലിയുടയുമെൻ അനുരാഗമാണെൻ ജീവിതം

മാരിവിൽ പോലെ അതിസുന്ദരമാണെൻ ജീവിതം

മഴക്കാറുപോലെ ഇരുണ്ടതാണെൻ ജീവിതം

നിലാവുതൻ നിദ്രപോൽ തെളിച്ചമെൻ ജീവിതം

ഇരുളിന്റെ അലകളാൽ മൂടി അണയുമെൻ ജീവിതം

ആദ്യമായ്‌ കണ്ടനാൾ മുതൽ അതിസുന്ദരമാണെൻ ജീവിതം

അനുരാഗമാം നിദ്രയിൽ മിഴിച്ചിമ്മിയൊഴുകുമെൻ ജീവിതം

ആരും കൊതിക്കും അതിസുന്ദരമാണെൻ ജീവിതം

ആരോ കൊതിക്കുന്ന സ്വപ്‌നമാണെൻ ജീവിതം

അരികിലുണ്ടെങ്കിൽ അതിസുന്ദരമാണെൻ ജീവിതം

നിഴൽപോലെ ഓടി അകലും ദുഃഖം ആണെൻ ജീവിതം

നിലാവിൽ വിരിയും പൂക്കൾപോൽ എൻ ജീവിതം

ഇതൾ ഒടിഞ്ഞു വീഴുമെൻ മനസാണെൻ ജീവിതം

ആശകൾ പൂകുമെൻ അനുരാഗമാണെൻ ജീവിതം

തീരാദുഃഖമായ്‌ തീരുമോ എൻ സ്വപ്‌നങ്ങൾ തൻ ജീവിതം.

Generated from archived content: poem1_feb12.html Author: rajesh_kodungallur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here