ഈ ലോകം

‘ഈ പുസ്‌തകങ്ങളൊക്കെ വായിക്കുന്ന ശീലം അച്ഛൻ ഇനിയും ഒഴിവാക്കിയിട്ടില്ലല്ലോ. ഏതുപുസ്‌തകത്തിൽ നിന്നുള്ള കണ്ടന്റ്‌ വേണമെന്നു പറഞ്ഞാൽ മതിയല്ലോ ഞാൻ നെറ്റിൽ നിന്ന്‌ ഡൗൺലോഡ്‌ ചെയ്‌തു തരാം.’

ഞാൻ പുസ്‌തകം അടച്ചുവച്ച്‌ എണീറ്റു. ‘പലചരക്കു കടയിൽ നിന്ന്‌ വാങ്ങാനുള്ളവയുടെ പട്ടിക നീ എഴുതി വച്ചിട്ടുണ്ടെങ്കിൽ എടുത്തോളു’ ഭാര്യയോടു വിളിച്ചുപറഞ്ഞു.

എല്ലാം മോൻ ഓർഡറയച്ച്‌ അവർ ഇവിടെ എത്തിച്ചിരിക്കുന്നു.

പുറത്ത്‌ ചെടികൾക്കിടയിൽ നടക്കുന്ന മകനെ കണ്ടു. മുൻപേ അവന്‌ പൂക്കളും ചെടികളും വളരെ ഇഷ്‌ടമായിരുന്നു. എല്ലാം പുതിയ ചെടികളാണ്‌. നല്ല പൂക്കൾ അല്ലേ.‘

’ഒക്കെ വെട്ടിക്കളയണം. കാടുകയറി ഇഴജന്തുക്കൾക്ക്‌ താവളമാകും. കുറെ സീഡ്‌ലെസ്‌ വഴുതനകളും വെണ്ടതൈകളുമൊക്ക നട്ടു പിടിപ്പിക്കാം.‘

ഞാൻ ശരിവച്ചു.

’നിനക്കിനി എന്നാണ്‌ നഗരത്തിലേക്കു പോകാനുള്ളത്‌?

‘കുറേദിവസത്തേക്കുള്ള ജോലികൾ ഇനി ഇവിടുന്ന്‌ ഇമെയിലിലൂടെ അയക്കണം. അച്ഛന്‌ ഞങ്ങളൊക്കെ പോകാൻ തിടുക്കമായോ?

’അങ്ങനെയല്ല, നിങ്ങളൊക്കെ എപ്പോഴും ഞങ്ങൾക്കൊപ്പം വേണമെന്നാണ്‌ താൽപര്യം.

‘അതൊന്നും വേണ്ട, എപ്പോഴും കണ്ടിരുന്നാൽ അച്ഛനമ്മമാർക്കും മക്കൾക്കും മാത്രമല്ല ജീവിതപങ്കാളികൾക്കുകൂടി മടുക്കും.

മകൻ പറഞ്ഞതുകേട്ട്‌ ശരിവച്ച്‌ തിരിഞ്ഞുനോക്കുമ്പോൾ ഭാര്യ നിറയെ ചിരിക്കുന്നു. എന്റെ ചിരി പക്ഷെ ഒരു വിഡ്‌ഢിച്ചിരിയായോ എന്ന്‌.

Generated from archived content: story1_dec9_10.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here