മാനത്തുനിന്നു വീഴുന്ന കവിത

ആകാശത്തുനിന്നു

വീഴുന്ന

യൂണിഫോമിട്ട ഈ കുട്ടി

ആരാണ്‌?

വാതിൽപ്പടിയിൽ

നിസ്സംഗമായി നിന്ന്‌

പതുക്കെച്ചിരിച്ച്‌

ഓടിക്കളഞ്ഞ സുഗന്ധമാണോ?

തിരികെ വന്ന്‌

മാപ്പുചോദിക്കാൻ

മെനക്കെടാതിരുന്ന

മാദക സൗരഭ്യമോ?

കവിത

കനലും

കനവും മാത്രമല്ല

കനിവും

കറയുമാകുന്നു

അല്ല

കിനാവും

കണ്ണീരുമാകുന്നു.

Generated from archived content: poem8_apr11.html Author: rafeequ_puthuponnani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here