നിസ്സഹായതയുടെ
ആവിഷ്‌കാരമാണു
മനുഷ്യൻ
ശിശുവിന്റെ
സാന്ത്വനത്തിൽ നിന്നു
ഞാനും നീയും ജനിക്കുന്നു
കരളെരിയും
കദനകഥകളിലെ
സാന്നിധ്യമാണു നമ്മൾ
നന്ദികേടിന്റെ
നിത്യനിനവാണ് നമ്മുടെ
ചിന്തകൾ നനക്കുന്നത്.
ശത്രുതേടുന്ന ലക്ഷ്യം
അവരേക്കാൾ മുമ്പ്
പ്രാപിക്കുന്നവരാണ് നാം.
എങ്കിലും…
മടിയുടെ മടിയിലാണ്
നമ്മുടെ സ്ഥാനം
ഉറക്കത്തിൽ നിന്നുയിർ
കൊണ്ട ഉണർവ്വാണ്
നമ്മുടെ കൈമുതൽ!
Generated from archived content: poem3_may7.html Author: rafeequ_puthuponnani