തോന്നൽ

എന്തേ ഉണ്ടീല-ഉറങ്ങീല-ചോദിപ്പാ-

നാരുമെനിയ്‌ക്കില്ല – ഭാഗ്യം.

എന്തേ ഞരങ്ങുന്നു-നോവുന്നോ-ചോദിപ്പാ-

നാരുമെനിയ്‌ക്കില്ല-ഭാഗ്യം.

വേണ്ടതെല്ലാമെനിക്കുണ്ടെങ്കിലും സദാ

വേണ്ടതില്ലെന്നൊരു തോന്നൽ.

എല്ലാരുമുണ്ടെനിക്കെങ്കിലുമെന്തിനൊ

ആരുമില്ലെന്നൊരു തോന്നൽ.

തോന്നലേ,യെത്രനാളിങ്ങനെത്തിന്നും നീ?

തിന്നെന്നെത്തീർക്കും – പറയൂ.

Generated from archived content: poem6_mar21.html Author: r_nambiyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English