ആറുമണിയ്‌ക്കുള്ള
ബസ്സിൽ പോയീടണം
അതുകൊണ്ട്
വേഗം നടന്നു
ഞാൻ ചെന്നാലോ,
എൻ അടുപ്പിൽ
തീപുകയുള്ളൂ.
അതുകൊണ്ട്
വേഗം നടന്നു
എൻമുന്നിൽ
കൈനീട്ടി
നിൽക്കുന്നൊരാൾ
ഒരു അരപ്രാണൻ
ഞാനെൻ അരിക്കിഴി
നൽകി.
അന്നേരം എന്റെ
അടുപ്പിനെ ഓർത്തീല ഞാൻ
എന്നെയും ഓർത്തീല
സ്തംബ്ധനായ്
നിന്നു ഞാൻ മൂഢൻ!
ഞാൻ ഒരു മൂഢൻ!
Generated from archived content: poem5_nov20_07.html Author: r_nambiyath