എന്നുമെൻ
മലർവാടിയിൽ-
മാമരക്കൂട്ടങ്ങളിൽ
എന്നെ വിളിച്ചുണർത്തുവാ-
നെത്തുന്നോ-
രോമനക്കിളികളേ,
നിങ്ങൾക്കു മംഗളം.
നിങ്ങളൊഴുക്കും വിവിധ-
രാഗമാലികാ-
ലാപനങ്ങളിൽ
മുത്തമിട്ടുണരുന്ന
ഞാനെത്ര ധന്യൻ!
എന്റെ ഗായകരേ,
സ്വർലോക ഗായകരേ, നിങ്ങൾക്കു മംഗളം.
നിങ്ങൾക്കു കൂടുകൂട്ടുവാ-
നായിട്ടല്ലൊ ഞാൻ
ഈ മരങ്ങളെ നട്ടുണ്ടാക്കി.
നിങ്ങൾക്കു വിശക്കുമ്പോൾ
പഴം കൊത്തിത്തിന്നാനല്ലൊ
ഞാൻ ഈ മരങ്ങളെ നനച്ചുണ്ടാക്കി.
നിങ്ങടെ തേനൂറും പാട്ട്
കേൾക്കുവാനല്ലൊ
ഞാൻ നിത്യവും
ഉണരുന്നു.
അത് കേട്ട്-
അതിൽ ലയിച്ച്-
ഒരുനാൾ ഞാൻ
ഉറങ്ങീടാവൂ.
ഒരിക്കലും
ഉണരാ-
ഉറക്കം
ഉറങ്ങീടാവൂ!!
Generated from archived content: poem5_july9_05.html Author: r_nambiyath