അന്നു നീ നീയാകും

വണ്ടിവലിക്കുന്ന കാള

കരിവലിച്ചീടുന്ന കാള

ഭാരം ചുമക്കുന്ന കാള

ഭാരമായ്‌ നീങ്ങുന്ന കാള

പൊട്ടിയൊലിക്കും ചുമല്‌!

ഈച്ചകളാർക്കും ചുമല്‌!

നുകമായി നീ ജനിച്ചില്ല

നുകം, നിന്റെ തോളിൽ പതിച്ചു

ഈ നുകമെന്നുതകർക്കും?

തകർക്കാൻ നിനക്കുകഴിയും?

അന്നു നീ കാളയായ്‌ത്തീരും

അന്നു നീ, നീയാകും, തീർച്ച

Generated from archived content: poem3_mar13_08.html Author: r_nambiyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English