1
കേരളം കത്തുന്നു! കത്തുന്നു കേരളം!
കാണാനിതു വയ്യ-വയ്യ
അക്രമവാസന കത്തിപ്പടരുന്നു!
കാണാനിതു വയ്യ-വയ്യ
വർഗ്ഗീയവാദികൾ വാളുയർത്തീടുന്നു
കാണാനിതു വയ്യ-വയ്യ
പെൺവാണിഭങ്ങൾ പടർന്നുകത്തുന്നു!
കാണാനിതു വയ്യ-വയ്യ
അഴിമതി-അഴിമതി-യടിമുടിയഴിമതി!
കാണാനിതു വയ്യ-വയ്യ.
വിദ്യാലയങ്ങളെ ചോരയിൽ മുക്കുന്നു!
കാണാനിതു വയ്യ-വയ്യ
2
‘ക്രിസ്‌റ്റ്യാനൊ’ വീണു പിടഞ്ഞു മരിക്കുന്നു!
കാണാനിതു വയ്യ-വയ്യ
നാട്ടിലെമ്പാടും സ്‌പിരിറ്റൊഴുകീടുന്നു!
കാണാനിതു വയ്യ-വയ്യ
നദീജലം വിൽക്കുന്നു! കരിമണൽ വിൽക്കുന്നു!
കാണാനിതു വയ്യ-വയ്യ
ഇനിയെന്ത് നാളെക്കൊടുക്കുവാനെന്നോർത്തു
മനമുരുക്കുന്നവർ! -വയ്യ
3
രാഷ്‌ട്രപതാക ചവിട്ടിമെതിക്കുന്നു!
കാണാനിതു വയ്യ-വയ്യ
സമ്പർക്കം! ജനസമ്പർക്കം! പൊടിപൂരം!
കാണാനിതു വയ്യ-വയ്യ
രാഷ്‌ട്രീയമൽപത്വം! പാപ്പരത്വക്കളി!
കാണുവാൻ-കേൾക്കുവാൻ-വയ്യ
മർത്ത്യന്റെയുളളിലെ സ്‌നേഹമെവിടെപ്പോയി?
കത്തുന്നു വൈര,മിതു-വയ്യ
തത്വമസിയുടെ തത്വമുദിക്കുവാ-
നിയെത്രനാൾ?-വയ്യ-വയ്യ
നാമെല്ലാമൊന്നെന്നബോധമുദിക്കുവാ-
നിയെത്രനാളെത്രനാൾ?
Generated from archived content: poem2_feb23.html Author: r_nambiyath