ഒരു തുള്ളിയുണ്ടെന്റെ കയ്യിൽ
ഒരു തുള്ളി, ഒരു തുള്ളിമാത്രം.
ഒരു തുള്ളി, തുള്ളിമരുന്ന്
ഒരു തുള്ളി, ഒരു തുള്ളി മാത്രം
പുണ്ണുകൾ പൂർണ്ണമായ്‌മാറും
ദണ്ണം പറ പറന്നീടും
കട്ടിയിരുട്ടിന്റെ കൂട്ടിൽ
പൊട്ടിവിടരും വെളിച്ചം
ആ തുള്ളിയേതെന്നൊ, എന്നൊ.
ആ തുള്ളിയാണല്ലൊ സ്നേഹം
നിസ്തുല നിർമ്മല സ്നേഹം
നിത്യസുഗന്ധിയാം സ്നേഹം
സ്നേഹമുണ്ടൊരു തുള്ളിക്കയ്യിൽ
സ്നേഹ,മൊരു തുള്ളി, വേണോ?
Generated from archived content: poem1_oct1_07.html Author: r_nambiyath