ആരും ചോദിച്ചിട്ടില്ല
ഞാനാർക്കും ഒന്നും കൊടുത്തത്
അറിഞ്ഞുകൊടുത്തു
കൂടെക്കിടക്കുന്നവനു
രാപ്പനിയറിയാമല്ലോ
എന്റെ ധനം
എന്റേത് മാത്രമല്ലല്ലോ
തിരിച്ചുകിട്ടുവാനല്ല
ഞാനാർക്കും ഒന്നും കൊടുത്തത്
തന്നതും തരാത്തതും സമം
ഒരിക്കൽ ഒരു നൂറ് രൂപ ചോദിച്ചു
ഏറ്റവുമടുത്ത സുഹൃത്തുക്കളോട് ചോദിച്ചു
നൂറല്ല, ആയിരങ്ങൾ കീശയിലുള്ളവർ
അവർ
കാശുകണ്ട കാലം മറന്നു
പിന്നെപ്പിന്നെ
ഉപ്പില്ലെങ്കിൽ
വാങ്ങാൻ കാശില്ലെങ്കിൽ
ഉപ്പില്ലാതെ
കുടിക്കാൻ പഠിച്ചു
അനുഭവങ്ങളേ നന്ദി.
Generated from archived content: poem1_mar4_11.html Author: r_nambiyath