മത്സരം, മത്സരം, സർവത്രമത്സരം
ജീവിതം മത്സരം മാത്രം
സൗന്ദര്യമത്സരം, ഉടുതുണിമത്സരം
മത്സരം, മത്സരം തന്നെ
കണ്ടുഞ്ഞാൻ പോത്തോട്ടാമത്സരം പത്രത്തിൽ
കണ്ടെന്റെ ചങ്കുതകർന്നു
പോത്തിന്റെ വാലുകടിച്ചുപറിച്ചുള്ള
പോത്തോട്ടമത്സരം! ഹാ!ഹാ!
എന്നു തുടങ്ങിയീക്രൂരത, മർത്യന്റെ-
യിന്നും തുടരുന്നു, കഷ്‌ടം
എന്നീപ്പാപത്തിൻ ശമ്പളം പറ്റുന്നു,
അന്നു ഞാൻ പൊട്ടിച്ചിരിക്കും.
Generated from archived content: poem1_jan14_10.html Author: r_nambiyath