സ്‌ഥലകാലബോധം

ടൂറിസ്‌റ്റുകാറുകളിൽ ടേപ്പ്‌ റിക്കാർഡർ അത്ര വ്യാപകമായിട്ടില്ലാത്ത കാലം. ഡ്രൈവർ ശേഖരൻകുട്ടിയുടെ ടൂറിസ്‌റ്റുകാറിൽ സ്‌റ്റീരിയോ ഫോണിക്‌ ആഡിയോ സിസ്‌റ്റം ഉണ്ട്‌. അപ്പോപ്പിന്നെ അയാളുടെ പത്രാസ്‌ വിവരിക്കേണ്ടതില്ലല്ലോ.

ഒരു ദിവസം കെടാമംഗലത്തെ ഒരു കുടുംബം ടാക്‌സി സ്‌റ്റാന്റിൽ വന്ന്‌ ശേഖരൻകുട്ടിയുടെ കാറ്‌ വിളിച്ചു. അവർ കാറിൽ കയറി. പോകേണ്ടതായ സ്‌ഥലവും പറഞ്ഞു.. കാറോടിത്തുടങ്ങിയപ്പോൾ തന്നെ ശേഖരൻകുട്ടി ഉച്ചത്തിൽ സറ്റീരിയോ ഓൺ ചെയ്‌തു.

മാടപ്രാവേ വാ, മാനേ മാനേ വിളികേൾപ്പൂ തുടങ്ങിയ പാട്ടുകൾ സ്‌റ്റീരിയോ യിൽ നിന്ന്‌ ഒഴുകിവരാൻ തുടങ്ങി.

‘ഏയ്‌ ഡ്രൈവർ ഞങ്ങൾ ചിറ്റപ്പന്റെ ശവസംസ്‌ക്കാരചടങ്ങിന്‌ പോവുകയാണ്‌.’ സ്‌റ്റീരിയോപാട്ട്‌ അസഹ്യമായപ്പോൾ യാത്രക്കാരിലെ മധ്യവയസ്‌കനായ ആൾ കാര്യം പറഞ്ഞു. അതുകേട്ടപാടേ ശേഖരൻകുട്ടി, മരണവീട്ടിലേക്കാ പോകുന്നതെന്ന്‌ നേരത്തെ പറയാൻ മേലായിരുന്നോ, കമുകറയുടെ ശോകഗാനം ഇട്ടുതരുമായിരുന്നല്ലോ‘

സ്‌ഥലകാലബോധമില്ലാത്ത ഡ്രൈവറുടെ ചെയ്‌തിയെക്കുറിച്ചോർത്ത്‌ അവർ, എത്രയും വേഗം മരണവീട്ടിൽ എത്തിച്ചേരണേ എന്ന്‌ പ്രാർഥിച്ചു.

Generated from archived content: story2_jan24_09.html Author: r_n_hometr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here