വിസ്മൃതി

നിന്റെ സ്നേഹത്തിന്റെയാഴമളക്കുവാൻ,

നിന്നെയെന്നുൾക്കോവിലിൽ പ്രതിഷ്‌ഠിക്കുവാൻ

നൂറുനൂറായിരം വട്ടം ശ്രമിച്ചുഞ്ഞാൻ;

നിഷ്‌ഫലമൊക്കെയുമെന്നറിയുന്നു ഞാൻ

കാർമഷിയാൽ കണ്ണെഴുതി നെറ്റിയിൽ

കാണാനഴകുള്ള പൂമ്പൊട്ടു ചാർത്തിയും

നീല നിശീഥിനി പോലെയാരോമലേ,

നീയെന്നിൽ നർത്തനമാടിക്കളിക്കവേ

ഇപ്രപഞ്ചം തന്നെ വിസ്മരിക്കുന്നു ഞാ-

നപ്രമേയാനന്ദമേകും നിരഞ്ജനേ!

പാട്ടുകളായിരമുണ്ടെന്നിരിക്കിലും

പാടാതെ തേങ്ങിക്കരയുന്നതെന്തു നീ?

വെണ്ണിലാപ്പാലാഴി ചാരത്തൊഴുകിലും

കണ്ണീർ കുടിച്ചു നീ ദാഹം കെടുത്തണോ?

കാളിന്ദീ തീരത്തു നീ രാധയെങ്കിലോ

കാർമുകിൽ വർണ്ണനാണാരോമലേയിവൻ!

രാഗാമൃതം നീ പകർന്നെനിക്കേകുമോ?

രാസവിലാസവതിയാം കുമാരികേ!

ഈ മഴക്കോളിലും നിന്നെയോർക്കുന്നൊരെ-

ന്നാമയമൊക്കെമറന്നു പോകുന്നു ഞാൻ‘

Generated from archived content: poem6_july26_07.html Author: puthenvelikara_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English