കേരളമെന്നുടെ നാട് – കൊക്ക
കോള നീരൂറ്റുന്ന നാട്
ദൈവത്തിൻ സ്വന്തമാം നാട് – എന്നാൽ
ദൈവമുപേക്ഷിച്ച നാട്
പിച്ചക്കായ് വൈദേശികർതൻ-മുന്നിൽ
പച്ചിലക്കാടില്ലാ നാട് -മരു-
പ്പച്ചകൾ തേടുന്ന നാട്
കണ്ടൽ വനങ്ങളശേഷം-വെട്ടി
കണ്ടകമായൊരു നാട്
മണ്ടരി ബാധിച്ച തെങ്ങു-പോലെ
മണ്ട വെളുത്തൊരു നാട്
വേഴാമ്പലിറ്റു ജലത്തി-ന്നായി
കേഴും പുഴകൾ തൻ നാട്
കണ്ണു കുഴിച്ചു കടത്തി-ഭൂമി
മൃത്യു വരിക്കുന്ന നാട്
മദ്യലഹരിയിലാണ്ടു-ജനം
നൃത്തം ചവിട്ടുന്ന നാട്
സർവ്വതും കീശയിലാക്കാൻ-ബഹു
ദൂരം കുതിക്കുന്നോർ നാട്
എന്തൊരു നാടെന്റെ നാട്! -ശാപ
ബന്ധനത്തീന്നെന്നു മോക്ഷം?
Generated from archived content: poem2_aug6_05.html Author: prof_rp_menon
Click this button or press Ctrl+G to toggle between Malayalam and English